img

കെ.എച്ച്.ആർ.എ ഇഫ്താർ സംഗമം നടത്തി

  • Admin
  • 27 Apr 2022

കൊച്ചി : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം കെ എച്ച് ആർ എ ഭവനിൽ ഇഫ്താർ സംഗമം നടത്തി. സംസ്ഥാന പ്രസിഡന്റ്‌ ജി ജയപാൽ അധ്യക്ഷത വഹിച്ച സംഗമം ഹൈബി ഈഡൻ എം പി ഉത്ഘാടനം ചെയ്തു. എറണാകുളം എം എൽ എ ടി ജെ വിനോദ് മുഖ്യാതിഥിയായി.

എറണാകുളം സെൻട്രൽ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ സി. ജയകുമാർ ഇഫ്താർ സന്ദേശം നൽകി.കെ .എച്ച്.ആർ.എ.സംസ്ഥാനജനറൽസെക്രട്ടറിബാലകൃഷ്ണപൊതുവാൾ മുൻപ്രസിഡൻറ് മൊയ്തീൻകുട്ടിഹാജി ട്രഷറർ അബ്ദുൾറസാക്ക് വർക്കിംഗ്പ്രസിഡൻറുമാരായ എം.എൻ.ബാബു സി.ബിജുലാൽ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന്ഇഫ്താർവിരുന്നും നടന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ന്‍റ്ത് (കെഎച്ച്ആര്‍എ) അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും കെഎച്ച്ആര്‍എയും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍