img

ഹോട്ടൽ ആക്രമണം ശക്തമായ നടപടി വേണം; കെ എച്ച് ആർ എ

  • Admin
  • 26 Jul 2023

തൃശ്ശൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി - മദ്യ സംഘങ്ങൾ ഹോട്ടലുകളിൽ ആക്രമണം നടത്തി ജീവനക്കാരെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ഹോട്ടലുകൾ തല്ലിത്തകർക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ച് വരികയാണ്. തൃപ്രയാറിൽ ഉൾപ്പെടെ ഹോട്ടൽ ആക്രമിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ഗുരുതരമായി പരിക്കേൽപ്പിച്ച ഗുണ്ടകളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ അസോസിയേഷൻ തൃശ്ശൂർ ജില്ലാ കമ്മറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.

 

തൃശ്ശൂരിൽ കെ എച്ച് ആർ എ ഹാളിൽ വച്ച് നടന്ന മുൻ ജില്ലാ സെക്രട്ടറി സുധാകര മേനോൻ അനുസ്മരണ യോഗം സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ആക്രമികൾക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ കൈക്കൊണ്ടിട്ടില്ലെങ്കിൽ ഹോട്ടലുകൾ അടച്ചിട്ട് കൊണ്ടുള്ള പ്രതിക്ഷേധസമരങ്ങൾ നടത്തേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി ബിജു ലാൽ, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, മുൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ജി കെ പ്രകാശ്, ജില്ലാ നേതാക്കളായ വി ആർ സുകുമാർ, സുന്ദരൻ നായർ, വി ജി ശേഷാദ്രി, ടി എ ഉസ്മാൻ, എസ് സന്തോഷ് ,ജോസ് മേത്തല , ഏ സി ജോണി, എന്നിവർ പ്രസംഗിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ന്‍റ്ത് (കെഎച്ച്ആര്‍എ) അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും കെഎച്ച്ആര്‍എയും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍